ഡൽഹി ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ

ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബേക്കറി ആൻഡ് കൺഫക്‌ഷണറി, ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹൗസ് കീപ്പിങ് എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകൾ.

യോഗ്യത: പത്താംക്ലാസ് (മെട്രിക്), അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ/തത്തുല്യപരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്കോടെ (സി.ബി.എസ്.ഇ. എങ്കിൽ സി. 1 ഗ്രേഡോടെ) ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് മാർക്കിൽ 10 ശതമാനം ഇളവുണ്ട് (സി.ബി. എസ്.ഇ.-സി. 2 ഗ്രേഡ്).

അപേക്ഷാഫോം, ഇൻഫർമേഷൻ ബുക്ക്‌ലെറ്റ് എന്നിവ www.dihm.net/ ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാം. അപേക്ഷയും അനുബന്ധരേഖകളും ജൂലായ് 15-നകം സ്ഥാപനത്തിൽ ലഭിക്കണം.

spot_img

Related Articles

Latest news