ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ ബി.ജെ.പി എം.എല്‍.എയ്ക്കും മറ്റ് ഒമ്ബതുപേര്‍ക്കുമെതിരെ കേസ്. ഗ്യാന്‍ ദേവ് അഹൂജക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ജൂലായ് മൂന്നിന് ആല്‍വാര്‍ ജില്ലയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്ശിക്കുന്നതിനിടെയായിരാജസ്ഥാനില് വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ ബി.ജെ.പി എം.എല്‍.എയ്ക്കും മറ്റ് ഒമ്ബതുപേര്‍ക്കുമെതിരെ കേസ്രുന്നു വിദ്വേഷ പ്രസംഗം.
ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്ലിം ജന വിഭാഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
പ്രദേശിക അഭിഭാഷകനായ ആസ് മുഹമ്മദ് ഖാന്റെ പരാതിയിലാണ് നടപടി. ഗ്രാമത്തിന് സമീപം 25ന് 5000 മുതല്‍ 10,000 വരെ ആളുകള്‍ ഒത്തുകൂടുമെന്നും വടി, വാള്, തോക്ക് തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തില്‍ പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. അഹൂജയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതേസമയം, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് തനിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്ന് അഹൂജ ആരോപിച്ചു.