മനുഷ്യന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് മുന്‍പില്‍ കൊറോണ പരാജയമടയുന്നതിന്റെ സൂചനകളാണ് ഇന്നലെ ബ്രിട്ടന്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്സിനേഷനും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ബ്രിട്ടന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഒരാഴ്‌ച്ചയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും രോഗവ്യാപനതോതില്‍ കുറവ് ദൃശ്യമായത്. ഇന്നലെ 18,262 പേര്‍ക്കാണ് ബ്രിട്ടനില്‍ പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്, 828 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച 23,275 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. അതായത്, കഴിഞ്ഞയാഴ്ചയിലേതുമായി തട്ടിച്ചുനോക്കുമ്ബോള്‍ ഈയാഴ്‌ച്ച രോഗവ്യാപന നിരക്കില്‍ ദൃശ്യമായിട്ടുള്ളത് 21.5 ശതമാനത്തിന്റെ കുറവാണ്. അതേസമയം പ്രതിദിന മരണനിരക്ക്ല്‍ ഉണ്ടായിട്ടുള്ളത് 31 ശതമാനത്തിന്റെ കുറവാണ്. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത് 1,200 കോവിഡ് മരണങ്ങളായിരുന്നു. ഈ ആശ്വാസവാര്‍ത്തകള്‍ക്കിടയില്‍ എത്തുന്ന മറ്റൊരു സന്തോഷ വാര്‍ത്ത, ബ്രിട്ടനില്‍ ഇതുവരെ 1,19,75,267 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ ആയി എന്നതാണ്. ഫെബ്രുവരി 5 വരെയുള്ള കണക്കാണത്. ഇതില്‍ 1,14,65,210 പേര്‍ക്ക് ആദ്യഡോസും 4,94,163 പേര്‍ക്ക് രണ്ടാം ഡോസും കൊടുത്തുകഴിഞ്ഞു.
ഫെബ്രുവരി 15 ന് മുന്‍പായി 15 മില്ല്യണ്‍ പേര്‍ക്ക് ആദ്യ ഡോസ് നല്‍കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറാന്‍ പ്രതിദിനം 3,92,754 പേര്‍ക്ക് ആദ്യ ഡോസ് നല്‍കണം. എന്നാല്‍, ഇപ്പോള്‍ പ്രതിദിനം ശരാശരി 4,40,896 ആദ്യ ഡോസുകളാണ് നല്‍കിവരുന്നത്. അതായത്, നേരത്തേ ഉദ്ദേശിച്ചതിലും മുന്‍പ് ഇക്കാര്യത്തില്‍ ലക്ഷ്യം നേടാനാകും എന്ന് ചുരുക്കം. അതിനിടയില്‍ വോഴ്സെസ്റ്റര്‍ഷയറില്‍ ഇന്നലെ ദക്ഷിണാഫ്രിക്കന്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതേ തുടര്‍ന്ന് പോസ്റ്റ് കോഡ് ഡബ്ല്യൂ ആര്‍ 3 ഭാഗത്തും ഡബ്ല്യൂ ആര്‍ 9 ന്റെ ചില ഭാഗങ്ങളിലും രോഗപരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
രോഗബാധ ഒരുവിധം നിയന്ത്രണാധീനമായതോടെ, മറ്റൊരു തരംഗം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളുംസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. റെഡ്ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷുകാര്‍, പത്തു ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാകുമ്ബോള്‍ നേരത്തേ രണ്ടുതവണ രോഗപരിശോധന നടത്തണം എന്നുള്ളത് മൂന്നു തവണയായി ഉയര്‍ത്തുകയാണ്. അതേസമയം, റെഡ് ലിസ്റ്റില്‍ ഉള്ള് 33രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാര്‍ന്റൈനും വിധേയരാകണം.
കാര്യങ്ങള്‍ നിയന്ത്രണാധീനകാന്‍ തുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ ഈ മാസം 22 ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിക്കും എന്നാണ് മനസ്സിലാകുന്നത്. സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പാക്കുവാനായി മെയ് മാസം വരെയെങ്കിലും ബാറുകളും പബ്ബുകളും തുറക്കാന്‍ അനുവദിക്കില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, പിന്നീട് ബാറുകളും പബ്ബുകളും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമ്ബോള്‍, അവയ്ക്ക് മേല്‍ രാത്രി 10 മണിംകര്‍ഫ്യൂ ബാധകമാക്കുകയില്ല. മാത്രമല്ല, മദ്യം ലഭിക്കുവാന്‍ ആഹാരവും ഓര്‍ഡര്‍ ചെയ്യണമെന്ന വ്യവസ്ഥയും നീക്കം ചെയ്യും.
സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കും എന്നും അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഓഫീസ് ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധനയും പരിഗണനയില്‍ ഉണ്ട്. 11 മില്ല്യണ്‍ ആളുകളില്‍ വാക്സിന്‍ എത്തുകയും ആര്‍ നിരക്ക് വ്യക്തമായി 1 ന് താഴെ ആകുകയും ചെയ്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കംചെയ്യുവാന്‍ പല കോളുകളീല്‍ നിന്നായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്. എന്നാല്‍, ധൃതികൂട്ടി ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല.