മുക്കത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയിൽ

മുക്കം: വീട്ടിൽഅതിക്രമിച്ചു കയറി
വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയകേസിലെ
പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരിരി  മുത്തേടത്ത്പൂമംഗലത്ത് റി ട്ട. അധ്യാപകൻ സജീവ് കുമാറി നെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താ മസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30ന് പ്രതി അപമാനിച്ചെന്നാണ് പരാതി. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലകണ്ടിയുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃ ത്വത്തിൽ രൂപവത്കരിച്ച പ്രത്യേ ക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. തമിഴ്നാട്ടിലെ ഗു ഡല്ലൂർ, കർണാടകയിലെ ഗുണ്ടൽ പേട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലർച്ച കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ സജിത്ത് സജീവ്, എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ സത്യൻ കാരയാട്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് കോവളം പൊലീസിന്റെ സഹ യത്തോടെ പ്രതിയെ പിടികൂടിയത്.

സജീവ് കുമാർ ഗൂഡല്ലൂർ, ഗുണ്ടിൽപേട്ട ഭാഗങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ് ചമഞ്ഞ് ടാക്സിഡ്രൈവറെ കബളിപ്പിച്ച സംഭവം അന്വേഷണ സംഘത്തിന കാര്യങ്ങൾ എളുപ്പമാക്കി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റായി തന്നെ പ്രധാനമന്ത്രി നിയമിച്ചതാണെന്ന് ടാക്സി ഡ്രൈവറെ വിശ്വസിപ്പിച്ചു. വണ്ടിയിൽ സെക്ടറൽ മജി സ്ട്രേറ്റ് എന്ന ബോർഡും ഒട്ടിച്ചു. ഒരു ദിവസം മുഴുവൻ കറങ്ങിയ ശേഷം ഡ്രൈവറിൽ നിന്ന് 1300 രൂപയും വാങ്ങി മുങ്ങി. തുടർന്ന് ടാക്സി ഡ്രൈവർ തന്റെ ഫോണിൽ നിന്ന് സജീവ് കുമാർ നാട്ടി ലേക്ക് ബന്ധപ്പെട്ട നമ്പറിൽ വിളിച്ച് ഗൂഗ്ൾ പേയിലൂടെ പണം നൽകാനാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

spot_img

Related Articles

Latest news