പാലത്തായി പീഡന കേസില്‍ സംഘ പരിവാറുകാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?
തിരുവനന്തപുരം: ബിജെപിയുടെ കൊടകര കള്ളപ്പണകവര്‍ച്ച കേസില്‍ സംഘപരിവാര്‍ നേതാക്കളെ ഒഴിവാക്കിയതിലൂടെ താമരത്തണലിലാണ് തുടര്‍ ഭരണമെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവങ്ങള്‍ ചരിത്രത്തില്‍ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണ കേസിലെ ഒത്തുതീര്‍പ്പിലൂടെ കാണുന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സി.പിഎമ്മിന്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവങ്ങള്‍ ചരിത്രത്തില്‍ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണ കേസിലെ ഒത്തുതീര്‍പ്പിലൂടെ നാം കാണുന്നത്.
ഇത്രയധികം അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന്‍ എങ്ങനെ രണ്ടാമതും അധികാരത്തില്‍ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടര്‍ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ്സുകാരെ സംരക്ഷിച്ചതെന്തിന്? പി മോഹനനെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? മോഹന്‍ ഭാഗവത് ഫ്‌ലാഗ് കോഡ് ലംഘിച്ചപ്പോള്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്?
വര്‍ഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയില്‍ പോലീസിന്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തു കൊണ്ട്? പാലത്തായി പീഢന കേസിലെ സംഘപരിവാര്‍കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?
തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നു കൂടി ചേര്‍ക്കാം! കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പിണറായി വിജയന്‍ സംരക്ഷിക്കുന്നതെന്തിന്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പോയാല്‍ പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ ഭരണം വരെ എത്തി നില്‍ക്കുന്ന ആര്‍ എസ് എസ് ബന്ധത്തിന്റെ, സംഘപരിവാര്‍ പ്രീണനത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു വീഴും.
സംഘപരിവാറിന് വിടുപണി ചെയ്ത് ബിജെപി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയന്റെ തീരുമാനമെങ്കില്‍ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും.