റിയാദ്: തിരുവനന്തപുരം സ്വദേശി സകാകയില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ പെരുംകുളം ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് താമസസ്ഥലത്തു കുഴഞ്ഞു വീണു മരിച്ചത്. പത്തു വര്‍ഷമായി ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: ഇല്യാസ് മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ. മൃതദേഹം സകാകയില്‍ ഖബറടക്കും.