സൗദിയില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി വര്‍ഗീസിന്റെ മകന്‍ ഷിജു (43) ആണ് റൂമില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തി മൃതദേഹം മുവാസത്ത് ആശുപത്രിയിലേക്ക് മാറ്റി. എട്ടു വര്‍ഷമായി ജുബൈല്‍ മെഡിക്കല്‍ സെന്ററില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.