ന്യൂമാഹി : ജേഷ്ഠ സഹോദരൻ്റെ ഭാര്യയെയും മകളെയും വെട്ടി പരിക്കേല്പിച്ച ശേഷം മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു.
അഴീക്കൽ ബീച്ചിൽ പാട്യം മന്ദിരത്തിന് സമീപം പുതിയ പുരയിൽ സതീശനാണ് (45) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം. സതീശൻ്റെ ജേഷ്ഠ സഹോദരൻ സമലേഷിനൊപ്പമാണ് സതീശൻ താമസിക്കുന്നത്.
സമലേഷിൻ്റെ ഭാര്യ രാഖി (42), മകൾ മീര (19) എന്നിവർക്കാണ് കത്തികൊണ്ടുള്ള വെട്ടേറ്റത്. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ സതീശൻ മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.
രാഖിക്കും മീരക്കും വെട്ടേറ്റ പരിക്കുകൾ സാരമുള്ളതല്ല. ഇരുവരും തലശ്ശേരി ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.
പരേതനായ പി.പി.വിജയൻ്റെയും രാധയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: സന്തോഷ് കുമാർ (ഗൾഫ്), സർവ്വേഷ് കുമാർ (മത്സ്യത്തൊഴിലാളി), സൂര്യപ്രഭ.