മോങ്ങം.കോവിഡ് 19 രോഗ നിർമാർജനത്തിന് സുത്യർഹമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന മൊറയൂർ പഞ്ചായത്തും , കുടുംബ ആരോഗ്യ കേന്ദ്രവുമായും സഹകരിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊറയൂർ യുണിറ്റ് സ്പോൺസർ ചെയ്യുന്ന മെഗാ ആൻറീജൻ ടെസ്റ്റ് ക്യാമ്പ് ആഗസത് 2 തിങ്കൾ രാവിലെ 10-30 മുതൽ മൊറയൂർ GM ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുറയൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
പരിശോധനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചെറുതും വലുതുമായ സമ്മാനങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ മൊറയൂർ യൂണിറ്റിലെ കച്ചവടക്കാർ തങ്ങളുടെ കൈവശമുള്ളതും അല്ലാത്തതുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സമ്മാനങ്ങളായി നൽകാൻ മുന്നോട്ട് വന്നിരിക്കുകയാണ്.
TPR കുറച്ച് കൊണ്ട് വന്ന് മുറയൂർ പഞ്ചായത്തിനെ A കാറ്റഗറിയിൽ എത്തിക്കാനുള്ള ഈ യജ്ഞത്തിൽ എല്ലാവരും കുടുംബ സമേതം പങ്കാളികളായി വിജയിപ്പിക്കണമെന്ന ഉദ്ദ്യേശത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മുതൽ പെട്രോൾ, ഒരു ചാക്ക് സിമൻറ്, 10 ഹോളോബ്രിക്സ്, തുടങ്ങി വെളിച്ചണ്ണ, മല്ലിമുളക് പൊടി, ടെക്സ്റ്റയിൽ ഉൽപ്പന്നങ്ങൾ…തുടങ്ങി നിരവധി സമ്മാനങ്ങളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.