താമരശ്ശേരി : അടിവാരം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.നെല്ലിപ്പൊയിൽ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ മാലിശ്ശേരിയിൽ ബിജുവിനാണ് (50) പരിക്കേറ്റത്
തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ അടിവാരം പെട്രോൾ പമ്പിൽ നിന്ന് ഓട്ടോയിൽ ഇന്ധനം നിറച്ച് ഇറങ്ങി വരവേയാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്.റോഡിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് ബിജു അടിയിൽപ്പെട്ടു പോവുകയായിരുന്നു.സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ തേടി.