ചെന്നൈ : വിവാദമായ നിക്ഷേപത്തട്ടിപ്പ് കേസിൽ പോലീസന്വേഷിക്കുന്ന ഹെലികോപ്റ്റർ സഹോദരന്മാർ അറസ്റ്റിലായി. തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിൽ താമസിച്ചിരുന്ന എം. ആർ ഗണേഷ്, എം.ആർ സ്വാമിനാഥൻ എന്നിവരാണ് പിടിയിലായത്.
നിക്ഷേപത്തിന് വർഷാവസാനം ഇരട്ടിത്തുക വാഗ്ദാനം നൽകിയാണ് പലരിൽ നിന്നുമായി ഇവർ പണം കൈക്കലാക്കിയത്. 600 കോടിയോളം ഈ രീതിയിൽ തട്ടിപ്പിലൂടെ കൈക്കലാക്കി എന്നാണ് പോലീസ് നിഗമനം. സജീവ ബിജെപി പ്രവർത്തകരായ ഇവരെ പുതുക്കോട്ടയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
മാസങ്ങളായി പോലീസ് അന്വേഷിക്കുന്ന ഇവരുടെ ഓഫിസുകളിൽ ഇടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.