കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കെ മുരളീധരന്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും മുരളീധരന് വേണ്ടി പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു.
കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വിഡി സതീശനെ പ്രതിപക്ഷ നേതാവായും തീരുമാനിച്ചതിന് ശേഷം ഹൈക്കമാന്‍ഡ് നടത്തുന്ന സുപ്രധാനമായ നീക്കമാണിത്. പ്രവര്‍ത്തകര്‍ക്കിടയിലുള്ള കെ മുരളീധരന്റെ സ്വീകാര്യത തിരിച്ചറിഞ്ഞാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനം എടുത്തിരിക്കുന്നത്.