കണ്ണൂർ ഓടക്കാട് കൈതേരി പൊയിൽ ഞണ്ടാടി മുക്ക് മര ത്താംകണ്ടി ഹസീന മൻസിൽ പരേതനായ പി പി അബ്ദുറഹ്മാന്റെയും പാത്തൂട്ടിയുടെയും മകൻ അബ്ദുൽ ജലീൽ (46) സൗദിയിലെ ഹായിലിൽ മരണപ്പെട്ടു.
ഭാര്യ സാജിത, മക്കൾ അജ്മൽ, ഷാൻ, നാദിൽ സഹോദരങ്ങൾ ബഷീർ, റഫീഖ്, സാജിത, ഖൈറു, അസ്മ, മൈമൂനത്, ഹസീന.
കബറടക്കം ഹായിലിൽ നടത്തുന്നതിനായി നാട്ടുകാരനായ നജീബും മറ്റു സാമൂഹ്യ പ്രവർത്തകരും സഹായം നൽകുന്നുണ്ട്.