മൂന്നാറിൽ ബോട്ടിങ്ങ് പുനരാരംഭിച്ചു

ലോക്ക്ഡൗണ്‍ നിയന്ത്രണം ഇളവു ചെയ്തതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവുതുടങ്ങി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്.

ദീര്‍ഘനാളുകള്‍ക്കുശേഷം കേരള ഹൈഡല്‍ ടൂറിസം, ഡിടിപിസി എന്നിവ അണക്കെട്ടുകളില്‍ ബോട്ടിങ്ങ് പുനരാരംഭിച്ചു. മാട്ടുപ്പെട്ടി സന്ദര്‍ശിച്ചവരില്‍ ഭൂരിഭാഗവും ബോട്ടിങ്ങിനുശേഷമാണ് മടങ്ങിയത്. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയില്‍ ഒമ്പതു മുതല്‍ പ്രവേശനം അനുവദിക്കും. ടൂറിസം അനുബന്ധ മേഖലകളും പ്രതീക്ഷയിലാണ്.

spot_img

Related Articles

Latest news