അസീർ : കോവിഡ് മഹാമാരിയെ തുടർന്നു ഇന്ത്യയിലേക്കുള്ള യാത്ര തടസ്സമായിരുന്ന 50-ഓളം ഇന്ത്യൻ തടവുകാരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിനും അവരുടെ യാത്രാ സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിനും അസീർ നാടുകടത്തൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതിനുള്ള പ്രശംസാ പത്രം അസീർ റീജിയൺ ജവാസാത്ത് നാടു കടത്തൽ കേന്ദ്രത്തിന്റെ ഡയറക്റ്റർ ജനറൽ കേണൽ മുഹമ്മദ് മാനഹ് അൽ ഖഹ്ത്താനി അഷ്റഫ് കുറ്റിച്ചൽ, ബിജു കെ നായർ എന്നിവർക്ക് സമ്മാനിച്ചു.
കേണൽ സാലിം ഖഹ്ത്താനിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഇൻഡ്യൻ കോൺസുലേറ്റ് പ്രതിനിധികളായും സന്നദ്ധ പ്രവർത്തകരായും വർഷങ്ങളായി അസീറിൽ ജന സേവനം നടത്തിയതിൻ്റ അംഗീകാരം കൂടിയാണ് .
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്