ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ: 15 മരണം

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായതായി റിപ്പോർട്ടുകൾ. 14 പേരെ രക്ഷപ്പെടുത്തി.

അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയത്.

മണ്ണിനടിയിൽ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചിൽ നടത്തുകയാണ്.അതേസമയം മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news