സര്‍ക്കാര്‍ ചുമത്തുന്ന കള്ളക്കേസുകളെ ഭയന്ന് കാർഷിക കരി നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനായി ഹരിയാന സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്ന് ടികായത്ത് ആരോപിച്ചു.
കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ യുദ്ധമാണ് കര്‍ഷകര്‍ നടത്തുന്നതെന്നും കള്ളക്കേസുകളുണ്ടായാലും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.