ബ്രിട്ടണിൽ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്നു

ലണ്ടൻ : ബ്രിട്ടണിൽ വീണ്ടും വെടിവപ്പ്. മൂന്ന് വയസുകാരി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്ലൈ മൗത്തിലാണ് അപ്രതീക്ഷിത വെടിവെപ്പ് നടന്നത്. പമ്പ് ആക്ഷൻ ഷോർട്ട് ഗൺ ഉപയോഗിച്ച് ആറ് മിനിറ്റ് നേരമാണ് അക്രമി വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. 22 കാരനായ ജാക്ക് ഡേവിസണാണ് ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കി.

ക്രെയിൻ ഓപ്പറേറ്റരായിരുന്ന യുവാവ് കുടുബപ്രശ്‌നങ്ങൾ കാരണം ആക്രമണം നടത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. വെടിയേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

spot_img

Related Articles

Latest news