കണ്ണൂര്‍: ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് മരണപ്പെട്ടു. വളപട്ടണം പൊയ്ത്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖ്-നസ്‌റിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്തുല്‍ റഫ(19)യാണ് മരണപ്പെട്ടത്.
കമ്പില്‍ ടിസി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്റെ ഭാര്യയാണ്. ഇരുവരും തമ്മില്‍ ഈ മാസം അഞ്ചിനാണ് വിവാഹിതരായത്. ഇന്നലെ രാത്രി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണാടിപ്പറമ്പിലെയും കമ്പിലിലെയും ക്ലിനിക്കുകളില്‍ ചികില്‍സ തേടിയെങ്കിലും അസഹ്യമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: റാഷിദ്, റിയ.