ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ആധുനിക സൗകര്യത്തോടെ സ്റ്റീല്‍ സ്ട്രക്ചറിലാണ് കെട്ടിടം നിര്‍മ്മിക്കുക. സില്‍ക് വളപ്പില്‍ തുറമുഖ വകുപ്പ് കൈമാറിയ 22 സെന്‍റിലാണ് 3 നില കെട്ടിടം പണിയുന്നത്.
ബേപ്പൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടം പണിയുന്നതിന് നേരത്തെ ഫണ്ട് അനുവദിക്കുകയും പ്രവൃത്തി ഏറ്റെടുത്ത വാപ്കോസ് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ, സാങ്കേതികകാരണങ്ങളാല്‍ നിര്‍മ്മാണപ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വന്നു.
ബേപ്പൂരിന് പുറമെ വെള്ളയില്‍ സ്റ്റേഷനും കൂടിയാണ് ഇപ്പോള്‍ 1.32 കോടി അനുവദിച്ചിരിക്കുന്നത്. ഫണ്ട് ലഭ്യമായാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.