കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിർദേശം.

ഓണക്കാലത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കള്ക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനനടത്തി കോവിഡ് മാനണ്ഡങ്ങള്‍ പാലിക്കുന്നതായി ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.പോലീസിനും സര്‍ക്കാര്‍ സമാനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ പരിശോധനകളുടെ പേരില്‍ വ്യാപരികളെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

 

Mediawings:

spot_img

Related Articles

Latest news