ദേശീയഗാനം തെറ്റിച്ച് ചൊല്ലിയെന്ന് കാനം രാജേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം : എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കിയെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് എന്‍ ഹരി പള്ളിക്കത്തോടാണ് പൊലീസില്‍ പരാതി നല്‍കിയത്.

ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി പി ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്ന് പരാതിയിൽ പറയുന്നു. ‘വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ … ‘ എന്ന വരി തെറ്റിച്ച് പാടിയെന്നാണ് ആക്ഷേപം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം എന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി, പി വസന്തം, മാങ്കോട് രാധാകൃഷ്ണൻ, വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

spot_img

Related Articles

Latest news