സ്ത്രീധന പീഡനം: ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനുള്ളില്‍ നടപടി

തിരുവനന്തപുരം : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഭാര്യമാർക്കെതിരെ ഗാര്‍ഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കും.

കേരളത്തില്‍ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് സ്ത്രീധനം എന്ന രീതി . അതിനെതിരെ സമൂഹ മനഃസാക്ഷിയനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് . സമൂഹത്തിനു മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ദുഷ്‌പ്ര‌വണതകള്‍ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു .

spot_img

Related Articles

Latest news