ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് കൂടുതൽ കുരുക്കുകൾ

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ  ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടു കിട്ടാനായി കൂടുതൽ കുരുക്കുകർ ഒരുക്കി പോലീസ്. അവര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ആരോപിച്ചു.

ആര്‍ടിഒ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.  ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ അവരുടെ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍ ഇവര്‍ നല്‍കിയിരുന്നു. അതിനാല്‍ മയക്കുമരുന്ന് കടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

ഇതു കൂടാതെ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും അറസ്റ്റിലായതിന് പിന്നാലെ സര്‍ക്കാരിനും പോലീസിനുമെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് ആരോപിച്ചു.

ഇവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.

spot_img

Related Articles

Latest news