താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ. ചൈന, റഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നിർണായക നീക്കം.
അതേസമയം യുദ്ധം കാരണം അഭയാർത്ഥികളായവരെ സഹായിക്കുമെന്നും ഇ.യു വ്യക്തമാക്കി. അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. അവരുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.
Mediawings: