മാഹി :17 മാസമായി അടഞ്ഞു കിടക്കുന്ന മാഹി സ്പിന്നിങ് മിൽ ഉടൻ തുറന്ന് പ്രവർത്തിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെയും NTC മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഓണനാളിൽ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഡി വൈ എഫ് ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി എൻ ജിതുൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല സെക്രട്ടറി രോഷിത്ത്, സന്ദീപ്, രാകേഷ്, സനോഷ് എന്നിവർ പങ്കെടുത്തു.