സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരുവാനാണ് സാധ്യത. സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
ഓണത്തിന് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്രതിദിന കോവിഡ് കണക്കുകളിൽ വലിയ വർധനവ് ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.