ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടി അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

വിശാഖപട്ടണം : ഭർത്താവുമായുളള വഴക്കിനെ തൂടർന്ന് അമ്മ രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി ട്രെയിനിൽ നിന്ന് എടുത്തു ചാടി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം. ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്.

തിരുപ്പതിയിലെ കോളർഗുണ്ട സ്വദേശിനിയായ ഇവർ മുൻസിപ്പൽ കോർപ്പറേഷനിലെ ഒൻപതാം ഡിവിഷൻ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് ഇവർ വീട് വിട്ട് ഇറങ്ങി. റെനിഗുണ്ട റെയിൽവെ സ്റ്റേഷനിൽവച്ച് ട്രെയിനിൽ കയറിയ ഇവർ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഭർത്താവിനോപ്പം ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

spot_img

Related Articles

Latest news