ബീഡി തൊഴിലാളികള്‍, സിനിമാ വര്‍ക്കേഴ്സ്, ലൈം സ്റ്റോണ്‍ ഡോളമൈറ്റ് ഖനി തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ആധാര്‍ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷയും വിശദവിവരങ്ങളും scholarships.gov.in ല്‍ ലഭിക്കും. പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15നും പോസ്റ്റ് മെട്രിക്കിന് നവംബര്‍ 30നും മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. സ്കൂള്‍ കോളേജ് സ്ഥാപന മേധാവികള്‍ scolaships.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും കുട്ടികളുടെ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തി ഡിസംബര്‍ 15 നകം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുമാണ്.
സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്താത്ത അപേക്ഷകള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.