മാനവിക വിഷയങ്ങളില്‍ യു.ജി.സി നെറ്റ് /ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് (പേപ്പര്‍-1) കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ 14 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു.
സെപ്തംബര്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് പേര്, വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍, വാട്സാപ്പ് നമ്പര്‍, ഇമെയില്‍ വിലാസം, നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇമെയിലില്‍ സെപ്തംബര്‍ 12ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാല്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. നേരത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പ്രവേശനം നല്‍കുന്നതല്ല.