കൊട്ടിയൂർ: പാൽച്ചുരത്തിൽ പാറക്കഷണങ്ങൾ ഇടിഞ്ഞുവീണു. തിങ്കളാഴ്ചയാണ് റോഡിനരികിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ പാറയിൽ നിന്നും കഷണങ്ങൾ അടർന്നുവീണത്. ആശ്രമം ജങ്ഷന് മുകളിൽ ചെകുത്താൻ തോടിന് സമീപം ഇടുങ്ങിയതും ദുർഘടം നിറഞ്ഞതുമായ ചുരം പാതയിൽ പാറ ഇടിയുന്നത് യാത്രാദുരിതത്തിനൊപ്പം വൻ ഭീഷണിയുമാണ് വാഹനയാത്രക്കാർക്ക് ഉണ്ടാക്കുന്നത്.
ശോച്യാവസ്ഥയിലുള്ള ചുരംപാത വീതി കൂട്ടി ടാർ ചെയ്യുകയോ ബദൽ മാർഗം കണ്ടെത്തുകയോ വേണമെന്ന ആവശ്യം ശക്തമാകുന്ന സമയത്താണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്
Media wings:kannoor