റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതി വൻ വിജയമാക്കുവാൻ തീരുമാനം.. റിയാദ് :കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് വേണ്ടി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കുവാൻ റിയാദ് കെഎംസിസി പ്രവർത്തകരുടെ വിപുലമായ യോഗം തീരുമാനിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് കെഎംസിസി പ്രവാസികളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നത് എക്കാലത്തും സ്മരിക്കപ്പെടുമെന്നും സാംസ്കാരിക മേഖലകളിൽ കെഎംസിസി കൂടുതൽ സംഘടനകൾക്ക് മാതൃകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മങ്കട അഭിപ്രായപ്പെട്ടു…കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും മതേതരത്വവും തകർത്തു സർവകലാശാലകളി ൽലെ സിലബസ്സിൽ മാറ്റം വരുത്തുന്നതിന് കൂട്ടു നിക്കുയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഉമ്മർ അമാനത്ത് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി. മുസ്തഫ മുഖ്യ പ്രഭാഷണം നിർവഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ കുഞ്ഞിപ്പ തവന്നൂർ,സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദീഖ് തുവ്വൂർ നൗഫൽ തിരൂർ, നാസർ നിലമ്പുർ, യൂനസ് മലപ്പുറം.സഫീർ തിരൂർ,ഹംസ പെരിന്തൽമണ്ണ. ആലികുട്ടിതവന്നൂർ,സമദ് ചുങ്കത്തറ, ഫളൽ റയാൻ കരുവാരകുണ്ട്,ഉനൈസ് മേൽകുളങ്ങര,ഇസ്മായിൽ കുന്നക്കാവ് ആശംസകൾ നേർന്നു.. കെഎംസിസി സുരക്ഷ പദ്ധതിയെ കുറിച്ച്.. , ജലീൽ തിരൂർ, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, കെ. ടി. അബൂബക്കർ പൊന്നാനി,ഹാരിസ് തലാപ്പിൽ വിശദീകരിച്ചു.വി കെ. റഫീഖ് ഹസൻ വെട്ടത്തൂർ സ്വഗതവും മജീദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു