കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കൂടുതലാണ്. മാത്രമല്ല രോഗം പിടിപെടാനും 10 മടങ്ങ് കൂടുതൽ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഏപ്രിൽ മുതൽ ജൂലൈ പകുതി വരെ 600,000 കോവിഡ് -19 കേസുകൾ പഠിച്ചതിൽ നിന്ന് ;ലഭിച്ചതാണീ വിവരങ്ങൾ. പ്രധിരോധ കുത്തിവയ്പ്പ് എടുത്തവരിൽ ഗുരുതരാവസ്ഥയിലേക്കു പോകുന്നതും സങ്കീർണമാകുന്നതും താരതമ്യേനേ വളരെ കുറവാണ്. കുത്തിവയ്പ് എടുക്കാത്തവർക്ക് കോവിഡ് -19 വരാനുള്ള സാധ്യത നാലര മടങ്ങ് കൂടുതലാണ് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.