പൊന്മുടി: ഞായറാഴ്ച നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ അവധി ദിനമായ ഇന്നലെ പൊന്മുടിയിലേക്ക് എത്തിയത് ആയിരക്കണക്കിന് സഞ്ചാരികൾ. 3,000 ൽ അധികം വാഹനങ്ങളിലായി 8,500ൽ കൂടുതൽ സഞ്ചാരികളാണ് ഇന്ന് പൊന്മുടിയിലേക്ക് എത്തിയത്.
ഇക്കോടൂറിസം ഗോൾഡൻവാലി ചെക്ക്പോസ്റ്റിൽ റിക്കോർഡ് വരുമാനമാണ് രേഖപ്പെടുത്തിയത്.ഇന്നലെ മാത്രം പ്രവേശന ഫീസ് ഇനത്തിൽ 311,000 രൂപയാണ് ലഭിച്ചത്. എത്തിയത്. വാഹനങ്ങളുടെ നീണ്ട നിര ഗോൾഡൻവാലിയിലും, അപ്പർ സാനിറ്റോറിയത്തിലും ഉണ്ടായിരുന്നു.
പൊന്മുടിയിലേക്ക് എത്തിയ സഞ്ചാരികൾക്ക് സഞ്ചാര പാതയിൽ അൽപ്പസമയം കാത്തുനിൽക്കേണ്ടി വന്നെങ്കിലും കോടമഞ്ഞിൽ കുളിച്ച് സുന്ദരിയായ പൊന്മുടി സഞ്ചാരികളുടെ മനസ്സ് നിറച്ചു. ഇക്കോ ടൂറിസം മേഖലയിൽ സഞ്ചാരികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വനസംരക്ഷണ സമിതി അംഗങ്ങളും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സജീവമായിരുന്നു.