ഓ പി മുരളിക്ക് യാത്രയയപ്പ് നൽകി

റിയാദ് : 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും ഉമ്മൽ ഹമ്മാം ഏരിയ സെക്രട്ടറിയും രക്ഷാധികാരി കമ്മറ്റി അംഗവുമായ ഓ പി മുരളിക്ക് വിവിധ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം വാഴക്കാട് സ്വദേശിയാണ്.

ബത്ത ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായിരുന്നു, കേന്ദ്ര കമ്മറ്റി അംഗം പ്രതീപ് രാജ് സ്വാഗതമാശംസിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മറ്റി കൺവീനർ കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി ഉമ്മൽ ഹമ്മാം ഏരിയ പ്രസിഡൻറ് ബിജു, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേളിയുടെ വിവിധ ഏരിയ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി ടി.ആർ സുബ്രമണ്യൻ മുരളിക്ക് കൈമാറി. ഏരിയ കമ്മറ്റിക്കു വേണ്ടി പ്രസിഡൻറ് ബിജുവും ഏരിയ രക്ഷാധികാരി കമ്മറ്റിക്കു വേണ്ടി പ്രതീപ് രാജും ഉപഹാരങ്ങൾ കൈമാറി. വിവിധ യൂണിറ്റുകൾക്കു വേണ്ടി സെക്രട്ടറിമാർ പൊന്നാട അണിയിച്ചു. യാത്രയയപ്പിന് ഓ പി മുരളി നന്ദി പറഞ്ഞു.

spot_img

Related Articles

Latest news