റിയാദ് : മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്ന മാസ് റിയാദ് എക്സിക്യുട്ടീവ് അംഗവും കൊടിയത്തൂർ സ്വദേശിയുമായ സാദിഖ് കെ.ടിക്ക് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ് ) യാത്രയയപ്പ് നൽകി.
സംഘടനയുടെ തുടക്കം മുതൽ സഹകാരിയും ഭാരവാഹിയുമായും പ്രവർത്തിച്ചു വന്ന അദ്ധേഹത്തിന് മലാസിലെ മസാല സോൺ ഓഡിറ്റോറിയത്തിൽ വെച്ച് പ്രവർത്തകർ യാത്രയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഉമ്മർ കെ.ടി ഉപഹാരം സമ്മാനിച്ചു.
ഭാരവാഹികളായ ഷാജു കെ.സി, അശ്റഫ് മേച്ചീരി ,ജബ്ബാർ കെ.പി, മുസ്തഫ എ.കെ, ഷരീഫ് സി.കെ, സുബൈർ ടി.കെ, ഫൈസൽ നെല്ലിക്കാപറമ്പ്, യതി മുഹമ്മദ്, സലാം പേക്കാടൻ, ഷമീൽ കക്കാട്, നിഷാദ്, മുസ്തഫ എം.കെ, സഫർ, തുടങ്ങിയവർ സംബന്ധിച്ചു.
28 വർഷക്കാലം സാച്ചി & സാച്ചി കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഫാത്തിമ സമീറ ന്യൂ മിഡിൽ ഈസ്റ്റ് ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് അധ്യാപിക, മക്കൾ വിദ്യാർത്ഥികളായ അമൽ ആയിശ, അഖിൽ അലി, അസിൽ അലി.