കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

കണ്ണൂർ: ചക്കരക്കൽ പള്ളിപ്പൊയിലിൽ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. കുനിയിൽ രാജനാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജൻ്റെ ഭാര്യ റീത്തയുടെ സഹോദരീ ഭർത്താവ് രവീന്ദ്രനെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് സംഭവം. വഴക്കിനിടെ തറയിൽ തലയിടിച്ച് വീണ രാജനെ കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു,

മകൻ: രാഹുൽ. തിരുവനന്തപുരം സ്വദേശിയാണ് രാജൻ. ചക്കരക്കൽ പോലിസ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് പുർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറും.

രവിന്ദ്രൻ വിരാജ്പേട്ട സ്വദേശിയാണ്.

 

spot_img

Related Articles

Latest news