മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി കൂത്തുപറമ്പ് എക്സൈസ്

കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി കൂത്തുപറമ്പ് എക്സൈസ്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ജനീഷിന്റെ നേതൃത്വത്തിലാണ് വേട്ട. തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നുമാണ് വിൽപ്പനക്കിടയിൽ 0.660 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി ഇല്ലിക്കുന്ന് പുത്തൻപുരയിൽ ഷുഹൈബിനെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്കെതിരെ തലശ്ശേരിയിലും പരിസരത്തും പ്രതിഷേധങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് ഈ വേട്ട. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജ് പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ സിവിൽ എക്സൈസ് ഓഫീസർ ലെനിൻ എഡ്വേർഡ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

spot_img

Related Articles

Latest news