പുതുച്ചേരി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 21, 25, 28 തീയ്യതികളിൽ

പുതുച്ചേരി : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കും. ഒക്ടോബർ 21, 25, 28 തീയ്യതികളിലാണ് തെരഞ്ഞെടുപ്പ് . ഒന്നാം ഘട്ടം 21ന് മാഹി, കാരൈക്കൽ , യാനം മുനിസിപ്പാലിറ്റികളിലും, 25ന് പുതുച്ചേരി , ഉഴവർകരൈ മുനിസിപ്പാലിറ്റികളിലും, 28ന് കൊമ്യൂൺ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും.

പത്രിക നൽകേണ്ട ദിവസം – സെപ്തംബർ 30 മുതൽ , വോട്ടെടുപ്പ് – ഒക്ടോബർ 21, 25, 28 , ഫല പ്രഖ്യാപനം – ഒക്ടോബർ 31 . 2006 ലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. സംസ്ഥാനത്ത് 5 മുനിപ്പാലിറ്റികളും 10 കൊമ്യൂൺ പഞ്ചായത്തുകളുമാണുള്ളത്. പുതുച്ചേരിയിലെ 2 മുനിസിപ്പാലിറ്റിയിലും 5 കൊമ്യൂൺ പഞ്ചായത്തിലും 772753 വോട്ടർമാർ. കാരൈക്കൽ 1 മുനിസിപ്പാലിറ്റി, 5 പഞ്ചായത്തുകൾ, വോട്ടർമാർ 161556. യാനം മുനിസിപ്പാലിറ്റിയിൽ വോട്ടർമാർ 37817.

മാഹി മുനിസിപ്പാലിറ്റി വോട്ടർമാർ 31139 . മൊത്തം വോട്ടർമാർ – 104197, വനിതകൾ – 531431 ,പുരുഷൻമാർ – 472650 , തിരുനങ്കൈ ( ട്രാൻസ്ജെന്റർ ) –  116.

2006ൽ നടന്ന തെരഞ്ഞെടുപ്പിൽ 659716 വോട്ടർമാരിൽ 522182 പേരാണ് വോട്ടു ചെയ്തത്. 5 മുനിസിപ്പാലിറ്റികളിൽ 116 കൗൺസിലർമാരും,10 കൊമ്യൂൺ പഞ്ചായത്തുകളിൽ108 അംഗങ്ങളും ,108 ഗ്രാമ പഞ്ചായത്തുകളിൽ 812 വാർഡ് അംഗങ്ങളാണുള്ളത് .

spot_img

Related Articles

Latest news