കോട്ടയത്ത് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിനു സമീപത്തെ മരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സ്ഥലത്തുതന്നെയാണ് യുവതിയെയും കണ്ടെത്തിയത്.
ചെമ്പ് കൊച്ചങ്ങാടി ഒറ്റാഞ്ഞിലിത്തറ അമര്‍ ജിത്ത് (23-അപ്പു), കൊച്ചങ്ങാടി വടക്കേ ബ്ലായില്‍ കൃഷ്ണപ്രിയ (21-കിച്ചു) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. സംഭവം രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.