കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ കറൻസി പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 9.45 ലക്ഷം രൂപയാണ് പിടികൂടിയത്.കാസർഗോഡ് സ്വദേശി മുഹമ്മദ് അൻവറിൽ നിന്നാണ് കറന്‍സി കസ്റ്റംസ് പിടികൂടിയത്.
തിങ്കളാഴ്ച ഷാർജയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.