കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 28 പേർ പിടിയിലായി. സംസ്ഥാനത്തിലുടെനീളം 796 സ്ഥലങ്ങളിൽ നടന്ന പരിശോധനകളിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 348 മൊബൈൽ ഫോണുകൾ , കമ്പ്യൂട്ടറുകൾ, ഡാറ്റ സ്റ്റോറേജ് ഡിവൈസ് തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.