കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചെറുപുഴ സ്വദേശി പ്രസാദ് കെ ആര് ആണ് പണവുമായി പിടിയിലായത്.
കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്.
ഡ്രൈവിംഗ് സ്കൂള്‍ ഏജന്റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ് പണം പിരിച്ചത്. ഏജന്റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി.