ന്യൂ ഡൽഹി : ലഖിംപുർ ഖേരിലെ കര്ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം. ഉത്തർപ്രദേശ് ഭവന് മുന്നിൽ പ്രതിഷേധവുമായെത്തിയവരെ പോലീസ് ലാത്തിവീശീ ഓടിച്ചു.
കോൺഗ്രസ് പ്രവർത്തകരും അഖിലേന്ത്യ കിസാൻ സഭയും യുപി ഭവനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്.