പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ് മരിച്ചത്. 55 വയസായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
പട്ടാമ്പി പള്ളപ്പറ റോഡിലെ നിള ആശുപത്രിക്ക് സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. മേലേ പട്ടാമ്പി-പെരിന്തൽമണ്ണ റോഡിൽ പതിവായി ഓട്ടോ ഓടിക്കുന്നയാളാണ് നാസർ. ജമീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.