തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇരട്ടക്കൊലപാതകം. മുടവൻമുഗളിൽ മരുമകൻ്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത് പ്രതി അരുൺ പോലീസ് കസ്റ്റഡിയിൽ.അരുൺ പെയിൻറിംഗ് തൊഴിലാളി ആണ്.കുടുംബവഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടിയുടെ എഴുത്തിനിരുത്തുമായി ബന്ധപ്പെട്ട ഒരു തർക്കവും അരുണും ആയി ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
എട്ടുമണിയോടെ ആണ് സംഭവം. വാടകയ്ക്ക് താമസിക്കുകയാണ് സുനില്‍. ഓട്ടോറിക്ഷ ഓടിച്ചാണ് സുനില്‍ കുടുംബം പോറ്റുന്നത്. മരുമകനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.