ന്യൂ ഡൽഹി: കോണ്‍ഗ്രസില്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരാൻ തീരുമാനം. തത്ക്കാലം നേതൃത്വമാറ്റം ആവശ്യമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. അതേസമയം, ബിജെപി നേതാവ് വരുൺ ഗാന്ധി വന്നാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
എന്നാൽ വരുണുമായി ചര്‍ച്ച തുടങ്ങിയിട്ടില്ലന്നും വ്യക്തമാക്കി.