സൗദിയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്, സാമൂഹിക അകലം വേണ്ട, കോവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു.

റിയാദ്: സൗദിയിൽ  മാസ്ക് ധരിക്കൽ ഉൾപ്പെടെ കോ വിഡ് പ്രതിരോധ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണ്ഇന്ന് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.

 

കൂടാതെ പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് വ്യക്തിഗത വിവരങ്ങൾ ക്കായുള്ള തവക്കലന ആപ്പ് കാണിക്കൽ നിർബന്ധമാണ്. ഒക്ടോബർ 17 ഞായർ മുതലാണ് ഇത് പ്രാബല്യത്തിൽ വരുക.

spot_img

Related Articles

Latest news