ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ കനക്കും പതിനൊന്ന് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യത.ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്.

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട് .
ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

spot_img

Related Articles

Latest news