ലണ്ടൻ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായി വിവാഹിതയായി. 24 വയസാണ് . മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നില കൊണ്ടതിന് 2012 ൽ , പതിനഞ്ചാം വയസിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നിൽ പ്രസംഗിച്ച മലാലയ്ക്ക് 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.